കാസർകോട്ട് വീണ്ടും മയക്കുമരുന്ന് വേട്ട, രണ്ട് പേർ അറസ്റ്റിൽ

പന്തല്‍ കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് കടത്തും വില്പനയും നടത്തിവന്ന രണ്ടുപേര്‍ അറസ്റ്റില്‍. കാസറഗോഡ് പുളിക്കൂര്‍ കോളനിക്ക് സമീപം തഹലിയ ടെന്റ് & ഡെക്കറേഷന്‍ എന്ന സ്ഥാപനം നടത്തുന്ന പുളിക്കൂരിലെ അബ്ദുല്‍ നിയാസ്(32), ഷിറിബാഗിലു മഞ്ചത്തടുക്ക ബൈത്തുല്‍ വയലിലെ സി.എം മുഹമ്മദ് ഇര്‍ഷാദ് എന്നിവരെയാണ് കാസര്‍ഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും, സിഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രതികളില്‍ നിന്നും 15 ഗ്രാം എംഡിഎംഎയും 1.300 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാരായ വിഷ്ണു പ്രസാദ്, വേണുഗോപാല്‍, രഞ്ജിത്ത് കുമാര്‍ എന്നിവരും ഡിവൈഎസ്പിയുടെ സ്‌ക്വാഡംഗങ്ങളായ ശിവകുമാര്‍, രാജേഷ് മണിയാട്ട്, ഓസ്റ്റിന്‍ തമ്പി, എസ്.ഗോകുല, നിതിന്‍ സാരംഗ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today