യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്:മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീൽ കൊടതി ശരിവച്ചു

സന> യമന് പൗരനെ കൊലപ്പെടുത്തി കേസില് മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. സനായിലെ അപ്പീല് കോടതിയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചത്. 2017ല് യമന് പൗരനായ തലാല് മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്ടാങ്കില് ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില് പൂര്ത്തിയായിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ ഇന്ത്യന് എംബസിയുടെ സഹായത്തോടെ അപ്പീല് കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില് നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം.
أحدث أقدم
Kasaragod Today
Kasaragod Today