എം.എസ് രാമയ്യ യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കാസർകോട് സ്വദേശിനി

ബേഡകം: ബാംഗ്ലൂർ ആസ്ഥാനമായ എം.എസ് രാമയ്യ യൂനിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും സ്വർണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി ബേഡകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് വേളാഴിയിലെ ആതിര വി കെ. പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽ പഠനത്തിൽ മികവ് തെളിയിച്ച ആതിര, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടൂ വിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുകയും തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഫിസിക്സ് ബിരുദത്തിൽ ഉന്നത മാർക്ക് നേടുകയും ചെയ്തിട്ടുണ്ട്.. വേളാഴി മാവുങ്കാൽ രാഘവൻ, ചന്ദ്രലേഖ ദമ്പതികളുടെ മകളാണ് ആതിര. സഹോദരൻ അനന്തകൃഷ്ണൻ പഞ്ചാബിൽ ബിടെക് വിദ്യാർഥിയാണ്.
أحدث أقدم
Kasaragod Today
Kasaragod Today