സിഎം ഉസ്താദിന്റെ കൊലപാതകം, സിബിഐ നിലപാടിനെതിരെയുള്ള അനിശ്ചിതകാല സത്യാഗ്രഹവേദിയിൽ എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സന്ദർശനം നടത്തി

മേൽപ്പറമ്പ്: എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പരിക്ക കടുക്ക കല്ലിൽ വച്ച് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് സന്ദർശനം നടത്തി, നിഷ്പക്ഷവും സത്യസന്ധതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ കേസ് പുനരന്വേഷിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ആശംസാ പ്രസംഗത്തിൽ പാർട്ടി ഉദുമ മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് അഭിപ്രായപ്പെട്ടു,മണ്ഡലം പ്രസിഡന്റ്‌ ശിഹാബ് കടവത്ത്, ട്രഷറർ മൂസ ഈചിലിങ്കാൽ, ചെമ്മനാട് പഞ്ചായത്ത്‌ സെക്രട്ടറി ജെലീൽ മേൽപറമ്പ് എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു, മണ്ഡലം ജോയിൻ സെക്രട്ടറി റിഷാൻ ദേളി,കമ്മിറ്റി അംഗം മുനീർ കടവത്ത്, അലീജ് മവ്വൽ,പള്ളിക്കര പഞ്ചായത്ത്‌ സെക്രട്ടറി ഷഫീക് മവ്വൽ, ചെമ്മനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അർഷാദ് പാലിച്ചിയടുക്കം, ജോയിൻ സെക്രട്ടറി കരീം കോളിയടുക്കം, മറ്റു ബ്രാഞ്ച് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി,സമരസമിതി നേതാവ് ഉബൈദുള്ള കടവത്ത് സ്വാഗതവും, സിഎം അബ്ദുള്ള കുഞ്ഞി അധ്യക്ഷദയും,സിഎം സലാം നന്ദിയും പറഞ്ഞു, ഇല്ല്യാസ് കളനാട് ആശംസയർപ്പിച് സംസാരിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today