പട്ടാപ്പകല്‍ വീട്ടുമുറ്റത്തു നിന്നും വിലപിടിപ്പുള്ള വളര്‍ത്തു പക്ഷികളെ മോഷ്‌ടിച്ചു

കാഞ്ഞങ്ങാട്‌: പട്ടാപ്പകല്‍ വീട്ടുമുറ്റത്തു നിന്നും വിലപിടിപ്പുള്ള വളര്‍ത്തു പക്ഷികളെ മോഷ്‌ടിച്ചു. കാഞ്ഞങ്ങാട്ടെ പെറ്റ്‌സ്‌ പാരഡൈസ്‌ ഉടമ എ ചന്ദ്രന്റെ വീട്ടു മുറ്റത്തു നിന്നാണ്‌ രണ്ടു ജോഡി അലങ്കാര പക്ഷികളെ മോഷ്‌ടിച്ചത്‌. ഏഴായിരത്തിലേറെ രൂപ വരുന്ന ആഫ്രിക്കന്‍ ലൗബേഡ്‌സ്‌ 15000 രൂപ വിലയുള്ള ഒരു ജോഡി ഫിഷര്‍ ലൂട്ടിനേ എന്നീ പക്ഷികളാണ്‌ മോഷണം പോയത്‌. ചന്ദ്രന്റെ ഭാര്യ വീടിന്റെ പിറകുഭാഗത്തു തുണി അലക്കി കൊണ്ടിരിക്കുന്നതിനിടയിലാണ്‌ മോഷണം. ചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി.
أحدث أقدم
Kasaragod Today
Kasaragod Today