ഷെഡ്ഡിൽ സൂക്ഷിച്ച 41.22 ലിറ്റർ ഗോവൻ മദ്യം ബദിയടുക്ക എക്സൈസ് പിടികൂടി

കാസർകോട്, പെർള മണിയം പാറയിലെ റോബർട്ട് ഡിസൂ സ(63)യുടെ വീടിന് സമീപ ത്തെ ഷെഡ്ഡിൽ നിന്നാണ് ബ ദിയടുക്ക എക്സൈസ് സം ഘം പിടിച്ചെടുത്തത്. വീടിന് സമീപ ത്തെ ഷെഡ്ഡിൽ വിൽപ്പനക്കാ യി സൂക്ഷിച്ച 41.22 ലിറ്റർ ഗോ വൻ മദ്യമാണ് എക്സൈസ് സം ഘം പിടികൂടിയത്, റോബർ ട്ട് ഡിസൂസയെ അറസ്റ്റ് ചെയ് തു. മണിയംപാറയിലും പരിസ രങ്ങളിലുമായി വ്യാപകമായി മദ്യ വിൽപ്പന നടക്കുന്നുണ്ട ന്ന രഹസ്യ വിവരത്തെ തുടർ ന്ന് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എച്ച് വിനുവിന്റെ നേതൃത്വത്തിലു ള്ള എക്സൈസ് സംഘം ഇ ന്നലെ വൈകിട്ട് നടത്തിയ പ രിശോധനയിലാണ് വീടിന് സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ച 180 മില്ലിയുടെ 229 കുപ്പി 41.22ലീറ്റർ ഗോവൻ നിർമ്മിത മദ്യം കണ്ടെത്തിയത്. പ്രിവന്റി ഓഫീസർ രാജീവൻ, സി വിൽ എക്സൈസ് ഓഫീസർ മാരായ രമേശൻ, ജനാർദ്ധന, ജിബിൻ, വിനോദൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today