പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് കാസർകോട്ട് പിടിയിൽ


 കാസര്‍കോട് :അന്തര്‍സംസ്ഥാന മയക്കു മരുന്ന് സംഘത്തില്‍ പെട്ട ആള്‍ കാസര്‍കോട് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട ചെങ്കള സ്റ്റാര്‍ നഗര്‍ മുനവീര്‍ മന്‍സില്‍ ഫവാസ് കെ പിയാണ് ഇന്ന് കാസറഗോഡ് റെയില്‍വേ സ്റ്റേഷന് സമീപം വെച്ചു 130 ഗ്രാം എംഡിഎംഎയുമായി അറസ്റ്റില്‍ ആയത്.പിടികൂടിയ എംഡിഎംഎക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ കാസറഗോഡ് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ് സി പി ഒ ശിവകുമാര്‍, സിപിഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ്, മഞ്ചേശ്വരം എസ് ഐ അന്‍സാര്‍ , ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍, എസ് ഐ വിഷ്ണു പ്രസാദ് ,രഞ്ജിത്ത് കുമാര്‍,ജോസഫ്, പോലീസുകാരായ ഷാജു,സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു

أحدث أقدم
Kasaragod Today
Kasaragod Today