യു എ ഇയിലെ പ്രവാസികള്‍ക്ക് യാത്രക്ക് എമിറേറ്റ്സ് ഐ ഡി മതി, പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സി വിസ സ്റ്റാമ്ബ് ചെയ്യേണ്ടതില്ല

ദുബൈ | യു എ ഇയിലെ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സി വിസ സ്റ്റാമ്ബ് ചെയ്യേണ്ടതില്ല. താമസക്കാരുടെ എമിറേറ്റ്സ് ഐഡി താമസരേഖയായി കണക്കാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പുറത്തിറക്കിയ സര്‍ക്കുലര്‍ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട്ചെയ്തു. ഏപ്രില്‍ 11ന് ശേഷം നല്‍കുന്ന രേഖകള്‍ക്ക് ഇത് ബാധകമായിരിക്കും. എമിറേറ്റ്സ് ഐഡിയില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത വിവരങ്ങളും അടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്ബോള്‍ എയര്‍ലൈനുകള്‍ക്ക് താമസക്കാരുടെ എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട്നമ്ബര്‍ എന്നിവ വഴി താമസരേഖ പരിശോധിക്കാന്‍ കഴിയും. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങള്‍ നവീകരിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരായ ശേഷം പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റിക്കറാണ് റെസിഡന്‍സി വിസ. താമസക്കാരന്റെ വിസയുടെ നില ആശ്രയിച്ച്‌, ഇത് രണ്ട്, മൂന്ന്, അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷത്തെ കാലയളവിലേക്കാണ് നല്‍കുന്നത്
أحدث أقدم
Kasaragod Today
Kasaragod Today