പ്രകൃതി വിരുദ്ധ പീഡനം, കാസർകോട് സ്വദേശി കർണാടകയിൽ പിടിയിൽ

 പ്രകൃതി വിരുദ്ധ പീഡനം, കാസർകോട് സ്വദേശി കർണാടകയിൽ പിടിയിൽ


ബദിയടുക്ക: കര്‍ണാടക വിട്‌ളയില്‍ ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ ബദിയടുക്ക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെക്രാജെ കോംബ്രാജെയിലെ ശ്രീജിത്തിനെ(27)യാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് വിട്‌ളയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. വൈകിട്ട് പാല്‍ കൊടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതുവയസുകാരനെ സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ശ്രീജിത്ത് ബൈക്കില്‍ കയറ്റുകയായിരുന്നു.

വിജനമായ സ്ഥലത്ത് എത്തിയതോടെ ശ്രീജിത്ത് ബൈക്ക് നിര്‍ത്തുകയും കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി പുത്തൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ശ്രീജിത്ത് ഒളിവില്‍ പോയി.

പുത്തൂര്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രീജിത്തിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബദിയടുക്കയിലെ രഹസ്യകേന്ദ്രത്തിലുള്ളതായി മനസിലാക്കുകയും ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു


.

أحدث أقدم
Kasaragod Today
Kasaragod Today