വീട്ടില്‍ നിന്നു തോക്കുകളും തിരകളും പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല

 വീട്ടില്‍ നിന്നു തോക്കുകളും തിരകളും പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല


ആദൂര്‍: വീട്ടില്‍ നിന്നു തോക്കുകളും തിരകളും പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം കര്‍ണ്ണാടകയിലേയ്‌ക്ക്‌ വ്യാപിപ്പിച്ചു.ചാമക്കൊച്ചി, രക്തേശ്വരി ക്ഷേത്രത്തിനു സമീപത്തെ പവിത്രന്റെ വീട്ടില്‍ നിന്നാണ്‌ ഒരു നാടന്‍ തോക്കും എയര്‍ഗണ്ണും 20 തിരകളും കഴിഞ്ഞ ദിവസം ആദൂര്‍ പൊലീസ്‌ പിടികൂടിയത്‌. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ എസ്‌ ഐ ഇ രത്‌നാകരന്റെ നേതൃത്വത്തില്‍ പവിത്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ തോക്കും തിരകളും പിടികൂടിയത്‌.സംഭവസമയത്ത്‌ പവിത്രന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മരം വെട്ടുതൊഴിലാളിയായ ഇയാള്‍ കര്‍ണ്ണാടകയിലേയ്‌ക്ക്‌ പോയിട്ടുണ്ടെന്നാണ്‌ വീട്ടുകാര്‍ പൊലീസിനു നല്‍കിയമൊഴി.പ്രതിയെ കണ്ടെത്തിയാല്‍ മാത്രമേ തോക്കു എവിടെ നിന്നു ലഭിച്ചുവെന്നും എന്തിനാണ്‌ ഉപയോഗിച്ചതെന്നും വ്യക്തമാവുകയുള്ളൂവെന്നു അന്വേഷണത്തി നു നേതൃത്വം നല്‍കുന്ന ആദൂര്‍ ഇന്‍സ്‌പെക്‌ടര്‍ അനില്‍ കുമാര്‍ പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today