പൊയിനാച്ചി ചെറുകരയിൽ കോൺക്രീറ്റ് ചെയ്‌ത റോഡ് രണ്ടാം ദിവസം തകർന്നു

 കോൺക്രീറ്റ് ചെയ്‌ത റോഡ് രണ്ടാം ദിവസം തകർന്നു. ചെമ്മനാട്‌ പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ പത്താം വാർഡിൽ കരാറുകാരനെ ഉപയോഗിച്ച് നിർമിച്ച ചെറുക്കര–- കുറുക്കൻകുന്ന് കോളനി റോഡാണ്‌ തകർന്നത്‌. കഴിഞ്ഞ വെള്ളിയും ശനിയുമാണ്‌ കോൺക്രീറ്റ്‌ പൂർത്തിയായത്‌. രണ്ടുദിവസം നല്ല മഴയുണ്ടായിരുന്നു. തിങ്കളാഴ്‌ച റോഡിൽ വെള്ളം ഒഴിക്കുമ്പോഴാണ്‌ പൊട്ടിയത്‌ കണ്ടത്‌. വിള്ളലും കുഴികളുമുണ്ട്‌. അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ 140 മീറ്റർ റോഡ്‌ നിർമിച്ചത്‌. നിർമാണത്തിലെ അപാകതയാണ്‌ തകരാൻ കാരണമെന്ന്‌ നാട്ടുകാർ പരാതിയിൽ പറഞ്ഞു. വിജിലൻസ്‌ പരിശോധന നടത്തി


أحدث أقدم
Kasaragod Today
Kasaragod Today