കട കുത്തിത്തുറന്ന്‌ രണ്ടര ലക്ഷം രൂപ കവര്‍ന്നതായി പരാതി

 കട കുത്തിത്തുറന്ന്‌ രണ്ടര ലക്ഷം രൂപ കവര്‍ന്നതായി പരാതി


കാസര്‍കോട്‌: നഗരത്തില്‍ കട കുത്തിത്തുറന്ന്‌ രണ്ടര ലക്ഷം രൂപ കവര്‍ന്നതായി പരാതി. നഗരത്തില്‍ ഓയില്‍ കട നടത്തുന്ന ചെമ്മനാട്‌ കൊമ്പനടുക്കം സ്വദേശി അബ്‌ദുല്‍ ഹമീദിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ്‌ പരാതി. പെരുന്നാളിന്റെ തലേന്ന്‌ കടയടച്ചു പോയ അബ്‌ദുല്‍ ഹമീദ്‌ അവധിക്ക്‌ ശേഷം ഇന്ന്‌ രാവിലെ കടതുറക്കാനെത്തിയപ്പോള്‍ പൂട്ടു തകര്‍ത്ത നിലയില്‍ കാണപ്പെടുകയും പരിശോധനയില്‍ പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നെന്ന്‌ പരാതിയില്‍ പറയുന്നു. പൊലീ സ്‌ അന്വേഷണം ആരംഭിച്ചു


أحدث أقدم
Kasaragod Today
Kasaragod Today