കാസര്‍കോട്ട്‌ വില്‍പനയ്‌ക്കെത്തിച്ച 155.52 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

 കാസര്‍കോട്ട്‌ വില്‍പനയ്‌ക്കെത്തിച്ച 155.52 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട്‌: ഗോവയില്‍ നിര്‍മ്മിച്ച്‌ മംഗ്‌ളൂരുവിലെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച ശേഷം കാസര്‍കോട്ട്‌ വില്‍പനയ്‌ക്കെത്തിച്ച 155.52 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. മദ്യക്കടത്തിന്‌ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി കെ എ രവി കിരണിനെയാണ്‌ കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നാര്‍ക്കോട്ടിക്ക്‌ സ്‌പെഷ്യല്‍ ഓഫീസര്‍ സി കെ അഷ്‌റഫും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മുട്ടത്തോടി ബാളെമരുതടുക്കത്ത്‌ വാഹന പരിശോധന നടത്തുന്നതിനിടയിലാണ്‌ കാറും മദ്യവുമായി പ്രതി പിടിയിലായത്‌.മംഗ്‌ളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മദ്യക്കടത്ത്‌ സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളാണ്‌ അറസ്റ്റിലായ രവി കിരണെന്ന്‌ അധികൃതര്‍ പറഞ്ഞു. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ എം വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, സി അജീഷ്‌, കെ ആര്‍ പ്രജിത്ത്‌, നിഷാദ്‌ പി നായര്‍, പി മനോജ്‌, വി മഞ്ചുനാഥ്‌, എല്‍ മോഹനകുമാര്‍, പി ശൈലേഷ്‌ കുമാര്‍, ഡ്രൈവര്‍ പി വി ദിജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today