ചട്ടഞ്ചാലിലുള്ള സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസിലും എസ്‌എഫ്‌ഐ കൊടി മരത്തിലും കരിങ്കൊടി; പ്രതിഷേധം

 ചട്ടഞ്ചാൽ :സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിൽ കരിങ്കൊടി കെട്ടി. ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ സമീപത്തെ സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്‌എഫ്‌ഐ കൊടി മരത്തിലുമാണ്‌ കരിങ്കൊടി കെട്ടിയത്‌. ബുധൻ രാവിലെയാണ്‌ സംഭവം ശ്രദ്ധയിൽ പെട്ടത്‌.  

സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ഉദുമ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. 

സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി മണിേമോഹൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മണികണ്‌ഠൻ സംസാരിച്ചു. ടി നാരായണൻ സ്വാഗതം പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today