പ്ലസ് ടു വിദ്യാർത്ഥി കിണറ്റിൽ വീണു മരണപെട്ടു

 കാസർകോട് :അണങ്കൂര്‍ അറഫാ റോഡ് കൊല്ലമ്പാടി ഹൗസില്‍ പരേതനായ അബ്ദുല്‍ റഹ്്മാന്റെയും സഫിയയുടെയും മകന്‍ കെ.എ മുഹമ്മദ് അദ്‌നാന്‍ (24) ആണ് മരിച്ചത്.

കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ആലംപാടി എരിയപ്പാടിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു അദ്‌നാന്‍. അവിടെന്ന് വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് കാല്‍വഴുതി വീണ് മുങ്ങി മരിക്കുകയായിരുന്നു. ചെങ്കളയിലെ ആശുപത്രിയിലെ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: സമീന, സര്‍ഫീന, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല. 

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


أحدث أقدم
Kasaragod Today
Kasaragod Today