മാതാവ്‌ മരിച്ച്‌ പതിനഞ്ചാം നാള്‍ മകന്‍ കുഴഞ്ഞു വീണു മരിച്ചു

 കാഞ്ഞങ്ങാട്‌: മാതാവ്‌ മരിച്ച്‌ പതിനഞ്ചാം നാള്‍ മകന്‍ കുഴഞ്ഞു വീണു മരിച്ചു. അരയി, മണക്കാട്ടെ എം രാഘവന്‍ (63) ആണ്‌ മരിച്ചത്‌. വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മാതാവ്‌ കുഞ്ഞമ്മ മെയ്‌ 31നാണ്‌ മരിച്ചത്‌. പരേതനായ അമ്പുവാണ്‌ പിതാവ്‌. ഭാര്യ: സുമതി. (ചെമ്മട്ടംവയല്‍), മക്കള്‍: നിഷ, നിത്യ. മരുമക്കള്‍: സുനില്‍ (കിഴക്കും കര), ഷൈജു (മടക്കര), സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണന്‍, നാരായണി..


أحدث أقدم
Kasaragod Today
Kasaragod Today