തായന്നൂരില്‍ രണ്ടുപേര്‍ക്ക്‌ വെടിയേറ്റു

 കാഞ്ഞങ്ങാട്‌: എയര്‍ഗണ്ണുമായി പരാക്രമം കാണിച്ച യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. തായന്നൂര്‍ വെള്ളിപ്പറമ്പില്‍ ബെന്നി, തങ്കച്ചന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇരുവരും കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ അയല്‍വാസിയും റിട്ട. എസ്‌ ഐയുമായ വളാപ്പാടിയിലെ ലൂയിസിന്റെ മകന്‍ ഗോഡ്‌സണ്‍ ആണ്‌ വെടിയുതിര്‍ത്തത്‌. എയര്‍ഗണ്ണുമായി ഗോഡ്‌സണ്‍ വീട്ടിന്‌ അകത്ത്‌ പരാക്രമം കാട്ടിയതിനെ തുടര്‍ന്ന്‌ ലൂയിസ്‌ അയല്‍വാസികളുടെ സഹായം തേടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അമ്പലത്തറ പൊലീസ്‌ അന്വേഷണം തുടങ്ങി.


أحدث أقدم
Kasaragod Today
Kasaragod Today