ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

 ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി


പാലക്കുന്ന് ടൗണിലെ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കുന്ന് സ്വദേശിയായ ഷൈജുവാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാന്‍ എന്നും പറഞ്ഞ് പൊലീസ് നിരന്തരം തന്നെ വേട്ടയാടുന്നുവെന്നും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് ടവറിന് മുകളില്‍ നിന്നും വീഡിയോയും പുറത്തുവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും യുവാവിനെ അനുനയിപ്പ് താഴെയിറക്കാനുള്ള ശ്രമം തുടരകയാണ്. അതേസമയം പാലക്കുന്നിലെ എടിഎം കൗണ്ടര്‍ തകര്‍ത്തത് ള്‍പ്പെടെയുള്ള നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ഷൈജുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം കഞ്ചാവ് ബീഡി വലിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today