സി ബി എസ്‌ ഇ പത്താം ക്ലാസ്‌ പരീക്ഷ ദേശീയതലത്തില്‍ മികച്ച വിജയം നേടി കാസര്‍കോട്ടെ വിദ്യാർത്ഥിനി

 കാസര്‍കോട്‌: സി ബി എസ്‌ ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ ഒരുവിഷയത്തിലൊഴിച്ച്‌ എല്ലാ വിഷയങ്ങളിലും മുഴുവന്‍മാര്‍ക്കും നേടി കാസര്‍കോടിന്റെ പ്രാര്‍ത്ഥന ദേശീയതലത്തില്‍ തന്നെ മികച്ച നേട്ടം കരസ്ഥമാക്കി. 500ല്‍ 498 മാര്‍ക്ക്‌(99.6 ശതമാനം) നേടിയാണ്‌ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (എറണാകുളം) റീജിയന്‍) ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ദേശീയതലത്തില്‍ മൂന്നാംസ്ഥാനവും ഈ മിടുക്കി സ്വന്തമാക്കിയത്‌. സാമൂഹ്യശാസ്‌ത്രത്തിലൊഴിച്ച്‌ ബാക്കി എല്ലാവിഷയങ്ങളിലും സിപിസിആര്‍ ഐയിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ ഒന്നിലെ ഈ വിദ്യാര്‍ത്ഥിനി മുഴുവന്‍ മാര്‍ക്കുകളും നേടി. സഹകരണവകുപ്പിലെ അസി. രജിസ്‌ട്രാര്‍ സി മുകുന്ദന്റെയും കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക അഞ്‌ജുവിന്റെയും മകളാണ്‌ പ്രാര്‍ത്ഥന.

അച്ഛന്റെയും അമ്മയുടെയും നിരന്തരമായ പ്രോത്സാഹനവും പിന്തുണയും ഒപ്പം അധ്യാപകരുടെ സ്‌നേഹപൂര്‍ണ്ണമായ കരുതലും കഠിനശ്രമവുമാണ്‌ തനിക്കിങ്ങനെയൊരു നേട്ടം കൈവരാന്‍ കാരണമായതെന്ന്‌ പ്രാര്‍ത്ഥന പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today