കോളിയടുക്കം, തെക്കിൽ സ്കൂളുകൾ സ്വച്ഛ് വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി

 ചട്ടഞ്ചാൽ : കോളിയടുക്കം ഗവ. യു.പി. സ്കൂൾ തെക്കിൽ വെസ്റ്റ് ഗവ. യു.പി. സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ സ്വച്ഛ് വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച കുടിവെള്ളവിതരണം, ശുചിത്വ സംവിധാനം എന്നിവ മുൻനിർത്തിയാണ് ബഹുമതി.കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി പുരസ്കാരം സമ്മാനിച്ചു.


ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.പുഷ്പ, ജില്ലാവിദ്യാഭ്യാസ ഓഫീസർ സുരേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ എന്നിവർ സന്നിഹിതരായിരുന്നു. കാസർകോട് ഗവ. യു.പി.സ്കൂൾ, മൊഗ്രാൽ പുത്തൂർ ജി.വി.എച്ച്.എസ്.എസ്., മണ്ഡപം ഗവ. യു.പി.സ്കൂൾ കോളിയടുക്കം ഗവ. യു.പി. സ്കൂൾ എന്നിവയും കാസർകോട് ഉപജില്ലയിൽ പുരസ്കാരം നേടി.
أحدث أقدم
Kasaragod Today
Kasaragod Today