ഉപ തെരഞ്ഞെടുപ്പ്, ബദിയടുക്ക 14ആം വാർഡ് ബിജെപി യിൽ നിന്നും യു ഡിഎഫ് പിടിച്ചെടുത്തു, നഷ്ടമായത് 35വർഷം തുടർച്ചയായി ബിജെപി വിജയിച്ചു വന്നിരുന്ന വാർഡ്

 കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിൽ എൽഡിഎഫും രണ്ടു വാർഡുകളിൽ യുഡിഎഫും വിജയിച്ചു. ബദിയടുക്കയിലെ പട്ടാജെ വാർഡ് ബിജെപിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ശ്യാം പ്രസാദ് മാന്യയാണ് 38 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 35 വർഷത്തെ ബിജെപിയുടെ കുത്തകയാണ് യുഡിഎഫ് ഇവിടെ അട്ടിമറിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ തോയമ്മല്‍ വാര്‍ഡിലേക്ക് എൽഡിഎഫ് സ്ഥാനാർഥി എൻ ഇന്ദിര വിജയിച്ചു. കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എഎല്‍പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജിഡബ്ല്യുഎല്‍പിഎസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി സമീറ അബാസ് വിജയിച്ചു. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിൽ എൽഡിഎഫ് സ്ഥാനാർഥി എസ് അനിൽ കുമാറും വിജയിച്ചു.




أحدث أقدم
Kasaragod Today
Kasaragod Today