കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുവീണു.

 മാങ്ങാട്‌: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുവീണു. ബാര കടവുങ്ങാനത്തെ ഹരിഹരന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറയാണ്‌ ഇന്നലെ രാവിലെ വന്‍ ശബ്ദത്തോടെ തകര്‍ന്നുവീണത്‌. വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന പമ്പും മോട്ടോറും കിണറ്റില്‍ താഴ്‌ന്നു. കിണറിന്‌ ഒന്നിച്ചുള്ള ഷെഡും തകര്‍ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.


أحدث أقدم
Kasaragod Today
Kasaragod Today