അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

 മാവുങ്കാല്‍: അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. കല്യാണ്‍റോഡ്‌ കുറകജെ ക്ഷേത്രത്തിനു എതിവശത്തായി താമസിക്കുന്ന നാല്‍പ്പത്തിയഞ്ചുകാരനാണ്‌ ബുധനാഴ്‌ച വൈകുന്നേരം അഞ്ചരയോടെ റോഡിനരികിലുള്ള ആള്‍ മറയില്ലാത്ത മുപ്പതടിയോളം താഴ്‌ചയും പത്തടിയോളം വെള്ളവും ഉള്ള കിണറ്റില്‍ വീണത്‌. ശബ്ദം കേട്ട്‌ ഓടിക്കുടിയ നാട്ടുകാര്‍ കയര്‍ എറിഞ്ഞു കൊടുത്തതില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ്‌ കാഞ്ഞങ്ങാടു നിന്നും അഗ്‌നി രക്ഷാസേനയെത്തി ഗ്രെഡ്‌ അസിസ്റ്റന്റ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി. ബെന്നി, ഫായര്‍ ഓഫീസര്‍മാരായ പി.ജി ജീവന്‍, എച്ച്‌ ഉമേശ്‌, എച്ച്‌ നിഖില്‍, പി.ആര്‍ അനന്ദു, ശരത്ത്‌ ലാല്‍ ഹോംഗാര്‍ഡ്‌ എന്‍ വി ബാബു എന്നിവര്‍ ചേര്‍ന്നാണ്‌ യുവാവിനെ രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലേക്ക്‌ മാറ്റിയത്‌.


أحدث أقدم
Kasaragod Today
Kasaragod Today