നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ രണ്ടാം തവണയും കാപ്പാ ചുമത്തി ജയിലിലടച്ചു

 ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ഒരാളെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.....

 

         ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മധൂര്‍ ഗ്രാമത്തില്‍ ചെട്ടുംകുഴി അബ്ദുള്‍ ഹമീദിന്റെ മകന്‍ അഷ്ഫാക് എന്ന് വിളിക്കുന്ന അബ്ദുള്‍ അഷ്ഫാക് പി എ എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമ പ്രകാരം തുറങ്കലില്‍ അടച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറോളം കേസില്‍ പ്രതിയായ ഇയ്യാള്‍ ജഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരവെ ആണ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം കാസറഗോഡ് ജില്ലാ മജിസ്ട്രെറ്റ് കൂടിയായ ജില്ലാ കലക്ടര്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായത് ഇതുപ്രകാരമാണ് വിദ്യാനഗര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്‌ കെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഉത്തരവ് നടപ്പിലാക്കിയത്. അബ്ദുള്‍ അഷ്ഫാക്കിനെ ഇത് രണ്ടാം തവണയാണ് കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്


.

أحدث أقدم
Kasaragod Today
Kasaragod Today