കാണാതായയാളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 പനത്തടി: യുവാവ് കുളത്തിൽ മരിച്ച നിലയിൽ. (ചെറു)പനത്തടി കൊളപ്പുറത്തെ ബിനോയ് ആണ് പനത്തടി പാണ്ഡ്യാലക്കാവ് ദു൪ഗ്ഗാ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കുളത്തില് മരിച്ച നിലയിൽ കണ്ടെത്തിയത്, ഇന്നലെ രാത്രി മുതൽ ബിനോയിയെ കാണാനില്ലായിരുന്നു. രാജപുരം പൊലീസും ഫയ൪ഫോഴ്സും എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മേസ്ത്രി പണിക്കാരനായിരുന്നു. പനത്തടി കൊളപ്പുറത്തെ ഗോപാലകൃഷ്ണ൯-ഓമന ദമ്പതികളുടെ മക൯ ആണ്. ബിജു, ബിനീഷ് എന്നിവ൪ സഹോദരങ്ങളാണ്


أحدث أقدم
Kasaragod Today
Kasaragod Today