പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു

 ആദൂര്‍: പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു.

അഡൂര്‍ കുണ്ടാര്‍ പര്‍ളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ പുഴയില്‍ തേങ്ങ ഒഴുകിവരുന്നത് കണ്ട ജലജാക്ഷി അത് പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയില്‍ കാല്‍തെന്നി പുഴയില്‍ വീഴുകയാണുണ്ടായത്.

ജലജാക്ഷി തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ പുഴകടവില്‍ ചെരുപ്പും ഊന്നുവടിയും കണ്ടു. ഒഴുക്കില്‍പെട്ടതാണെന്ന് മസിലായതോടെ വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ വൈകിട്ട് 6.30 മണിയോടെ അച്ചനടി പാലത്തിന് സമീപം ജലജാക്ഷിയുടെ മൃതദേഹം കണ്ടെത്തി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ഉദയന്‍ (ഗള്‍ഫ്), ഗണേശ, ഹരീഷ, ഉമാവതി, വിനൂദ, രേഷ്മ, സൂരോജി. സഹോദരന്‍: ദാസോജി


.

أحدث أقدم
Kasaragod Today
Kasaragod Today