മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍, കാറും സ്‌കൂട്ടറും കസ്റ്റഡിലെടുത്തു

 മഞ്ചേശ്വരം: കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരത്ത് മൂന്ന് പേര്‍ അറസ്റ്റില്‍. കാറും സ്‌കൂട്ടറും കസ്റ്റഡിലെടുത്തു. നീലേശ്വരം തൈക്കടപ്പുറത്തെ മന്‍ഷീര്‍ (33), മഞ്ചേശ്വരം ബഡാജെയിലെ അഭിലാഷ് (25), ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് സുഹൈല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ. ടോണി ജെ. മറ്റവും സംഘവും മഞ്ചേശ്വരം ദേശീയപാതയില്‍ വാഹന പരിശോധ നടത്തുന്നതിനിടെ മന്‍ഷീറും അഭിലാഷും സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് 4.29 ഗ്രാം എം.ഡി. എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെ 5 മണിയോടെ ഉപ്പള ബസ് സ്റ്റാന്റിന് സമീപം സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് സുഹൈലിനെ 375 ഗ്രാം കഞ്ചാവുമായി പൊലീസ് പിടിച്ചത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today