കരിപ്പൂരില്‍ ഒന്നേ കാൽ കോടിയുടെ സ്വര്‍ണവേട്ട:കാസർകോട് സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

 കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.644 കിലോ സ്വര്‍ണം കസ്റ്റംസ് വിഭാഗവും കരിപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.


സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ശുചീകരണ സൂപ്പര്‍വൈസര്‍ വാഴയൂര്‍ പേങ്ങാട് സ്വദേശിനി സജിത(46)യാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. കാസര്‍കോട് കളനാട് സ്വദേശി അബ്ദുള്‍ബഷീര്‍ (36), കാസര്‍കോട് അരമങ്ങാനം അബ്ദുറഹിമാന്‍ (30), കളനാട് മുഹമ്മദ് ജാഫര്‍ (26) എന്നിവരെ കരിപ്പൂര്‍ പോലീസും പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 1.25 കോടി വിലവരും.


യാത്രക്കാരന്‍ ശൗചാലയത്തില്‍ ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവളത്തിന് പുറത്തേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തിലെ യു.ഡി.എസ്. കരാര്‍ കമ്ബനിയിലെ ക്ലീനിങ് സൂപ്പര്‍വൈസര്‍ വാഴയൂര്‍ പേങ്ങാട് കെ. സജിത പിടിയിലാകുന്നത്. മുന്‍ധാരണ പ്രകാരമാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്. അടിവസ്ത്രത്തിനകത്ത് ഒളിച്ചുവെച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1.812 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 80,52,310 രൂപ വില വരും.


ദുബായില്‍നിന്നാണ് മുഹമ്മദ്ബഷീര്‍ കരിപ്പൂരെത്തിയത്. മലപ്പുറം എസ്.പി. എസ്. സുജിത്ത് ദാസിന് ലഭിച്ച സൂചന അനുസരിച്ച്‌ കാത്തിരുന്ന കരിപ്പൂര്‍ പോലീസ് വിമാനത്താവളത്തിനു പുറത്ത് ഇയാളെ പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന സൈക്കിളിന്റെ ഫോര്‍ക്കിനകത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മെര്‍ക്കുറി പൂശി നിറംമാറ്റിയ ചെറിയ കഷണങ്ങളായാണ് ഒളിപ്പിച്ചിരുന്നത്.


ഇയാളെ സ്വീകരിക്കാനെത്തിയവരാണ് പിടിയിലായ അബ്ദുറഹിമാന്‍, മുഹമ്മദ് ജാഫര്‍ എന്നിവര്‍. പിടികൂടിയ സ്വര്‍ണത്തിന് 43,88,384 രൂപ


വിലവരും

أحدث أقدم
Kasaragod Today
Kasaragod Today