വൻ മയക്കു മരുന്ന് വേട്ട,എം ഡി എംഎ യുമായി യുവാക്കൾ പിടിയിൽ

 വൻ മയക്കു മരുന്ന് വേട്ട,എം ഡി എംഎ യുമായി യുവാക്കൾ പിടിയിൽ


കാസര്‍കോട്: കുമ്പള ബംബ്രാണയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബൈക്കില്‍ കടത്തുകയായിരുന്ന 27. 01 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മദ് ഹനീഫ, കൃഷ്ണപ്രസാദ് എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അധിക ചുമതലയുള്ള സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ടോണി എസ് ഐസകും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈകോട്രോപിക് സബ്സ്റ്റന്‍സെസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. പി.ഒ മാരായ അഷറഫ് സി കെ, സുധീന്ദ്രന്‍ എം വി, സി.ഇ.ഒ മാരായ സാജന്‍ എ, അജീഷ് സി, പ്രജിത്ത് കെ ആര്‍, നിഷാദ് പി, മഞ്ചുനാഥന്‍ വി, മനോജ് പി, മോഹന കുമാര്‍ എല്‍, ശൈലേഷ് കുമാര്‍.പി, ഡബ്ല്യു.സി.ഇ.ഒ മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today