യുവാവ് മയക്കു മരുന്നുമായി മേൽപറമ്പ് പോലീസിന്റെ പിടിയിൽ

 ഉദുമ മാങ്ങാട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മാങ്ങാട് സ്വദേശിയായ സി.എച്ച് റഫീഖിനെ(42)യാണ് വെള്ളിയാഴ്ച്ച വൈകുന്നേരം 0.143 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മേല്‍പ്പറമ്പ് സിഐ ടി.ഉത്തംദാസും സംഘവും പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലാക്കി. എസ്‌ഐ വിജയന്‍, ജൂനിയര്‍ എസ്‌ഐ ശരത് സോമന്‍, സിപിഒമാരായ ഹിതേഷ്, സുഭാഷ്, സക്കറിയ എന്നിവരാണ് റെയ്ഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പിടിയിലായ റഫീഖ് ആദൂരിലെ കഞ്ചാവ് കേസിലും കുമ്പളയിലെ വാറണ്ട് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today