+2 കഴിഞ്ഞവർക്ക് ബി. വോക്ക് പാരാമെഡിക്കൽ കോഴ്സുകളും സാധ്യതകളും സെമിനാർ നടത്തി

 *


കാസറഗോഡ് : മാലിക് ദീനാർ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററും ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് കേന്ദ്രസർക്കാറിന്റെ NSQF പദ്ദതിയിൽ തുടങ്ങിയ ബി.വോക്ക് പാരാമെഡിക്കൽ കോഴ്സുകളെ കുറിച്ചുള്ള സെമിനാർ എൻ.എ.നെല്ലിക്കുന്ന് എം എൽ എ ഉൽഘാടനം ചെയ്തു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായ ബി.വോക്ക് പാരാമെഡിക്കൽ കോഴ്സുകൾക്ക് കേരളത്തിൽ അംഗീകാമില്ലെന്ന് അറിഞ്ഞത് പ്രകാരം കേരള ഗവൺമെന്റ് പി എസ് സി യിൽ അതിന് വേണ്ട അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന കാര്യം നിങ്ങളെ ഞാൻ അറീക്കുന്നു എന്ന് എം എൽ എ പറഞ്ഞു.

ചടങ്ങിൽ ലിംഗായാസ് യൂണിവേഴ്സിറ്റി കോഴ്സ് കോഡിനേറ്റർ കെ.കെ.സുധാകരൻ സെമിനാറിന് നേതൃത്വം നൽകി. മാലിക്ദീനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ സെന്റർ അഡ്മിനിസ്ട്രേറ്റർ കെ.എം ഉസ്മാൻ , പ്രിൻസിപ്പൾ ഹുസൈൻ ഷൈഖ് , ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് പാരാമെഡിക്കൽ സയൻസ് ഡയറക്ടർ അബൂയാസർ കെ പി , അഡ്മിനിസ്ട്രേറ്റർ അസ്‌ലം ബി. എസ് എന്നിവർ പങ്കെടുത്തു


.

أحدث أقدم
Kasaragod Today
Kasaragod Today