വീനസ് വുമൻസ് ക്ലിനിക് ആൻഡ് ഐവിഎഫ് സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉദ്ഘാടനം ആഗസ്റ്റ് 28ന്

 കാസറഗോഡ്: വന്ധ്യത അനുഭവിക്കുന്ന ദമ്പതികളില്‍ നടത്തുന്ന ചികിത്സാരീതിയായ ടെസ്റ്റ് ട്യൂബ് (IVF & ICSI) ചികിത്സയും ദമ്പതികളുടെയും സ്ത്രീകളുടെയും ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയും അത്യാധുനിക സൗകര്യങ്ങളോടെയും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെയും ഓഗസ്റ്റ് 28ന് വീനസ് വുമൺസ് ക്ലിനിക് ആൻഡ് ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിക്കുന്നു. കാസർഗോഡ് കിംസ് സൺറൈസ് ഹോസ്പിറ്റലിന് സമീപം നാഷണൽ ഹൈവേയോട് ചേർന്നുള്ള മുക്രി ടവറിൽ ആണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. സമ്പൂർണ്ണ വന്ധ്യതാ ചികിത്സ, ലാപ്രോസ്കോപ്പി, കോസ്മെറ്റിക് ഗൈനക്കോളജി, കോസ്മറ്റോളജി പ്ലാസ്റ്റിക് സർജറി തുടങ്ങിയ ആധുനിക ചികിത്സ രീതികൾ വീനസ് ക്ലിനിക്കിൽ ലഭ്യമാക്കുമെന്ന് സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ ഉഷാ മേനോൻ പറഞ്ഞു. കഴിഞ്ഞദിവസം കാസർഗോഡ് മൂവി മാക്സ് ഹാളിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഡോ. റാവു, ഡോ. പ്രസാദ് മേനോൻ, ഡോ. ഉഷാ മേനോൻ സജി സെബാസ്റ്റ്യൻ, വസുമതി അമ്മ ജെയ്സൺ, ജോഷി, ദിനേശ്, ഗോകുൽ, മുനീർ ഫ്ലാഷ് തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today