നൂറിലധികം ലഹരിഗുളികകളുമായി കീഴൂര്‍ സ്വദേശി പൊലീസ് പിടിയിലായി

 ബേക്കല്‍: പാലക്കുന്നില്‍ നൂറിലധികം ലഹരിഗുളികകളുമായി കീഴൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കീഴൂരിലെ കെ.എ മാഹിന്‍ അസ്ഹലിനെ(24)യാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൊണ്ട് വന്ന നൂറിലധികം ഗുളികകളുമായി പാലക്കുന്നില്‍ നിന്ന് മാഹിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാഹിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേസ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റിന് കൈമാറി. പിടികൂടിയ ഗുളികകള്‍ക്ക് 3000 രൂപ വില വരും. ബേക്കല്‍ എസ്.ഐ രജനീഷ് എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ എം.വി, വിനയകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു


أحدث أقدم
Kasaragod Today
Kasaragod Today