തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ബദിയടുക്ക: ഇലക്ട്രീഷ്യന്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയും മാന്യയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുരളി(56)യാണ് മരിച്ചത്. 16 വര്‍ഷം മുമ്പാണ് മുരളി ഇവിടെയെത്തിയത്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. മാന്യയിലെ ഹോട്ടലില്‍ ജീവനക്കാരിയായ ഭാര്യ മുരളിക്ക് ഭക്ഷണം വിളമ്പിയ ശേഷമാണ് വീണ്ടും ജോലിക്ക് പോയത്. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് മുരളിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുരളി മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം വിട്ടുമാറാത്തതില്‍ മനംനൊന്ത് മുരളി ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. ഭാര്യ: സുഗന്ധി. പ്രജ്വല്‍ ഏകമകനാണ്. സഹോദരങ്ങള്‍: തങ്കമണി, സീത.


أحدث أقدم
Kasaragod Today
Kasaragod Today