ഐയിംസിന് വേണ്ടി 'ദയാബായിയുടെ സമരം, സമരം അവസാന മാര്‍ഗം'; സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ്

 തിരുവനന്തപുരം: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയറിയിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തി.


ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല.കാസര്‍ഗോഡ് ജില്ലയില്‍ ഒരു സംവിധാനവും ഇല്ല.സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാര്‍ഗം.ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ എങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കും. വിഷയത്തില്‍ ആരോഗ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനംചെയ്തത്. കാസര്‍ഗോഡ് ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുലും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദ്ദേശ പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ചേര്‍ക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങ


ള്‍.

أحدث أقدم
Kasaragod Today
Kasaragod Today