മൊഹാലിയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കാസർകോട് സ്വദേശി അസ്ഹറുദ്ദീൻ കേരള ടീമിന് വേണ്ടി കളിക്കും

 ഒക്ടോബര്‍ 11 മുതല്‍ മൊഹാലിയില്‍ വെച്ച് നടക്കുന്ന സയ്യിദ് മുഷതാഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ കാസര്‍ഗോഡ് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇത് ഏഴാമത്തെ തവണയാണ് സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടം നേടുന്നത്. സഞ്ജു സാംസണാണ് ടീമിനെ നയിക്കുന്നത്. അഭിമാനമായ അസ്ഹറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today