കാറിൽ കടത്തുകയയിരുന്ന കർണാടക മദ്യം പിടികൂടി, യുവാവ് കസ്റ്റഡിയിൽ

 കാസര്‍കോട് : കാസര്‍കോട് കുഡ്ലു പായിച്ചാലില്‍ കാറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക വിദേശ മദ്യം പിടികൂടി. ഇന്നലെ രാത്രി 7.40 ഓടുകൂടി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ സുരേഷ് ബാബുവും സംഘവും കാസര്‍കോട് കുഡ്ലു പായിച്ചാലില്‍ വച്ചാണ് കെഎല്‍ 14 എഎ 6916 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 311.04 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യം പിടികൂടിയത്. സംഭവത്തില്‍ ബംബ്രാണ കിദൂരിലെ ബി മിതേഷ് (28) എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം വി സുധീന്ദ്രന്‍ ,സിഇഒമാരായ എ സാജന്‍ , സി അജീഷ് , കെ ആര്‍ പ്രജിത്ത് , പി നിഷാദ്, പി മനോജ് , വി മഞ്ജുനാഥന്‍ , എല്‍ മോഹനകുമാര്‍ , പി ശൈലേഷ് കുമാര്‍ , എക്‌സൈസ് ഡ്രൈവര്‍ പി വി ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു. കേസ് രേഖകളും തൊണ്ടി മുതലുകളും സഹിതം പ്രതിയെ കാസര്‍കോട് റെയിഞ്ചിന് കൈമാറി.


أحدث أقدم
Kasaragod Today
Kasaragod Today