പൊവ്വല്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു

 വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പൊവ്വല്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു. പെരുമ്പള സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുല്‍ റസാഖാ(42)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഫോണില്‍ ഭാര്യയുമായി സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 4 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ.


أحدث أقدم
Kasaragod Today
Kasaragod Today