ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

 കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം ജി യൂ പി എസ് തെക്കിൽ പറമ്പിൽ വെച്ച് നടക്കുകയാണ് ഇതിന്റെ ഭാഗമായി ഉദുമ MLA സി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണലുമായ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ ഗംഗാധരൻ. വാർഡ് മെമ്പർമാരായ രാജൻ കെ പൊയിനാച്ചി. നിസാർ ടി പി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടോമിൻ എം ജെ. സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ കൃഷ്ണൻ ചട്ടൻചാൽ.എം പി ടി എ പ്രസിഡണ്ട് ബീന വിജയൻ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വഗതവും പി ടി എ പ്രസിഡന്റ്‌ പി സി നസീർ നന്ദിയും പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today