ഗൾഫിൽ നിന്നും സ്വര്‍ണ്ണം കടത്തിയ യുവാവിനെ പട്ടാപകല്‍ തട്ടിക്കൊണ്ടുപോയി; എട്ട് പേര്‍ റിമാന്‍ഡില്‍

 മലപ്പുറം : വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ എട്ട് പേര്‍ പിടിയില്‍.



പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് പരപ്പനങ്ങാടി പോലീസ് തിരുവമ്ബാടിയില്‍ നിന്നും പിടികൂടിയത്. വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.


യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച്‌ മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. താനൂര്‍ താഹാബീച്ചിലെ കോളിക്കലകത്ത് ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വച്ച്‌ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം കാറില്‍ നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.


തിരുവമ്ബാടി പുല്ലൂരാംപാറ ഷാന്‍ഫാരി(29), താനൂര്‍ കാട്ടിലങ്ങാടിയിലെ കളത്തിങ്ങല്‍ തഫ്‌സീര്‍ (27), താമശ്ശേരി വലിയപറമ്ബിലെ പാറക്കണ്ടിയില്‍ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്ബിലെ വലിയപീടിയേക്കല്‍ മുഹമ്മദ് ആരിഫ്(28), തിരുവമ്ബാടി പുല്ലൂരാംപാറ മടമ്ബാട്ട് ജിതിന്‍ (38), താമരശ്ശേരി തച്ചാംപൊയില്‍ പുത്തന്‍ തെരുവില്‍ ഷാഹിദ് (36), തിരുവമ്ബാടി വടക്കാട്ടുപ്പാറ കാവുങ്ങലെ ജസിം (27), തിരുവമ്ബാടി പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു

أحدث أقدم
Kasaragod Today
Kasaragod Today