സ‍‍‍ര്‍ക്കാരിന്റെ അനുനയ നീക്കം ഫലംകണ്ടു, നിരാഹാര സമരം അവസാനിപ്പിച്ചു,സർക്കാരിന്റെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് ദയാബായി

 തിരുവനന്തപുരം : ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ധാരണ .

സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നല്‍കിയ ഉറപ്പുകളില്‍ വ്യക്തത ഇല്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു . ഇതില്‍ മാറ്റം വരുത്തി സമരം ഒത്തുതീര്‍പ്പാക്കിയതായി അറിയിച്ചു,

സര്‍കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിര്‍ത്തുന്നതെന്ന് ദയാബായി സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.


ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങള്‍ അറിയിച്ചത്. ആദ്യത്തെ രേഖയില്‍ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരുത്തി നല്‍കിയെന്നും മന്ത്രി അറിയിച്ചു. അതേസമയം കാസര്‍കോട്ട് എയിംസ് അടക്കമുള്ള ആവശ്യങ്ങളില്‍ ദയാബായി ഉറച്ചുനില്‍ക്കുകയാണ്. രണ്ട് മെഡികല്‍ കോളജുകളും എട്ട് സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഉള്ള കോഴിക്കോട്ട് എയിംസ് സ്ഥാപിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്ന് ദയാബായി പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് 18ദിവസം ആയി സമരം തുടർന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു,


എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വേഗം തീര്‍പ്പാക്കണെന്നാവശ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. തീരുമാനങ്ങള്‍ വൈകരുത്. സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണം എന്നും വ്യാപക ആവശ്യം ഉയര്‍ന്നു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി. ശാന്തിഗിരി ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ആശുപത്രിയില്‍ സമരം തുടരുന്ന ദയാബായിയെ സന്ദര്‍


ശിച്ചു

أحدث أقدم
Kasaragod Today
Kasaragod Today