ബേഡകം സ്വദേശി ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു

 ബേഡകം: ബേഡകം സ്വദേശി ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു. തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.


 സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് പിറകില്‍ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്‌കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റു. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.


أحدث أقدم
Kasaragod Today
Kasaragod Today