നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഏഴാം തവണ വ്യാപാരി അറസ്റ്റില്‍

 കാഞ്ഞങ്ങാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഏഴാം തവണ വ്യാപാരി അറസ്റ്റില്‍. കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍ക്കിളിന് സമീപം സ്റ്റേഷനറിക്കട നടത്തുന്ന ടി.ബി റോഡിലെ അബ്ദുള്‍ അസീസിനെ (60) ഹൊസ്ദുര്‍ഗ് എസ്.ഐ. ശരത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 30 പാക്കറ്റ് പാന്‍മസാല കണ്ടെടുത്തു. കടയുടെ പുറത്ത് ലഹരി ഉല്‍പ്പന്ന പാക്കറ്റുകള്‍ ഒളിപ്പിച്ച് വില്‍പ്പന നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഓരോ തവണ പിടിയിലായ ശേഷവും ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today