പച്ചക്കറി കടയിലെയും സ്കൂളിലെയും കവർച്ച, കൂട്ടുപ്രതിയും അറസ്റ്റിൽ

 ബേക്കല്‍: പാലക്കുന്നിലെ പച്ചക്കറിക്കടയിലും ബേക്കല്‍ എ.എല്‍.പി സ്‌കൂളിലും കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് വിറകിന്റവിട രാധാകൃഷ്ണന്റെ കൂട്ടാളിയായ പി.ടി റഹീമിനെ(51)യാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. റഹീം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചതിന് പിടിയിലായിരുന്ന റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. അന്വേഷണ സംഘത്തില്‍ ബേക്കല്‍ എസ്.ഐ രജനീഷ് എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today