പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെതിരെ പോക്സോ കേസ്

 ആദൂർ. വിവാഹ അഭ്യർത്ഥനയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിന്നാലെ രണ്ട് വർഷകാലത്തോളം നിരന്തരം ശല്യം ചെയ്ത ഭാര്യയും മക്കളുമുള്ള യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 19 കാരിയുടെ പരാതിയിലാണ് പള്ളപ്പാടി സ്വദേശി ഷംസുദ്ദീനി (35)നെതിരെ ആദൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പെൺകുട്ടിക്ക് 17 വയസുള്ളപ്പോൾ മുതൽ പ്രതി വിവാഹ വാഗ്ദാനവുമായി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു


أحدث أقدم
Kasaragod Today
Kasaragod Today