യുവതി യുടെ മൃതദേഹം തുരുത്തി പുഴയിൽ കണ്ടെത്തി

 കാസര്‍കോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേവി ബസ് ഉടമ അണങ്കൂര്‍ കൊല്ലമ്പാടിയിലെ കെ. ശങ്കര്‍ നായ്കിന്റെയും ബേബിയുടെയും മകള്‍ കെ. അരുണ (41)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ തുരുത്തി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌ക്കാരം ഇന്ന് കര്‍ണാടക പുത്തൂര്‍ ആണാജെയിലെ ഭര്‍തൃ വീട്ട് വളപ്പില്‍ നടക്കും. മൃതദേഹം കാസര്‍കേട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഭര്‍ത്താവ്: ധര്‍മ്മരാജ് എക്കൂര്‍ മംഗളൂരു(സിവില്‍ എഞ്ചിനീയര്‍). മക്കള്‍: നിഷ്മ (മൈക്രോബയോളജി വിദ്യാര്‍ത്ഥിനി നിട്ടെ കോളേജ്), നിഷിത് (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി, എക്‌സ്പര്‍ട്ട് കോളേജ് മംഗളൂരു). സഹോദരങ്ങള്‍: കെ. കിരണ്‍, അര്‍ച്ചന.


أحدث أقدم
Kasaragod Today
Kasaragod Today