പരവനടുക്കം സ്വദേശി ദുബായില്‍ മരണപ്പെട്ടു

 കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു. പരവനടുക്കം ‘ശ്രീകൃഷ്ണനിവാസി’ലെ വള്ളിയോടന്‍ കൃഷ്ണന്‍ നായരുടേയും നിര്‍മ്മല മേലത്തിന്റെയും മകന്‍ പ്രദോഷ് മേലത്ത് (42) ആണ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചത്. ഏറെ വര്‍ഷങ്ങളായി ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ അനീഷ എ ഭാര്യയാണ്. രണ്ടാംക്ലാസില്‍ പഠിക്കുന്ന അനയ, അപ്പു എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പ്രഭാത്, പ്രദീഷ്, പ്രജിത്ത്, പ്രജീഷ.

മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. നേരത്തെ നായക്‌സ് റോഡിലെ ഐശ്വര്യ പ്രിന്റേര്‍സിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. വലിയ സുഹൃദ് വലയത്തിനുടമയായ പ്രദോഷിന്റെ ആകസ്മിക മരണം നാട്ടുകാരേയും കുടുംബാംഗങ്ങളേയും ദുഖത്തിലാഴ്ത്തി


.

أحدث أقدم
Kasaragod Today
Kasaragod Today