ഉപ്പള സ്വദേശി മംഗളൂരുവിൽ മരണപ്പെട്ടു

 ഉപ്പള: ഉപ്പള സ്വദേശിയായ മംഗളൂരുവിലെ ഹോട്ടലുടമ മംഗളൂരുവിലെ ലോഡ്ജില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള കൊടിവയലിലെ അബ്ദുല്‍ കരീം (50) ആണ് മരിച്ചത്. ഇന്നലെ പമ്പ്‌വെലില്‍ ബസ്സിറങ്ങി നടന്നുവരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമിക്കാനായി ലോഡ്ജ് മുറി എടുക്കുകയായിരുന്നു. വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ: സക്കീന. നലു മക്കളുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today