ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി കീഴൂർ സ്വദേശി മേല്‍പറമ്പിൽ അറസ്റ്റില്‍

 മേൽപറമ്പ്. ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. ചെമ്പരിക്കകീഴൂർ സ്വദേശി കെ.പി.എ.മൻസിലിൽ ഹലാലുദ്ദീനെ (32)യാണ് എസ്.ഐ. സി.വി.രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പട്രോളിംഗിനിടെ ചളിയംകോട് ജംഗ്ഷനിൽവെച്ചാണ് 4.11 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടിയത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.14.ക്യു.2003 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


أحدث أقدم
Kasaragod Today
Kasaragod Today