ആലപ്പുഴയിൽ എംഡിഎംയുമായി പിടിയിലായ കാസർകോട്ടെ യുവാക്കൾ റിമാൻഡിൽ

 ആലപ്പുഴ:ആലപ്പുഴയിൽ എംഡിഎംയുമായി പിടിയിലായ കാസർകോട്ടെ യുവാക്കൾ റിമാൻഡിൽ. 

 കാസര്‍കോട് മധൂര്‍ ഷിരി ബാഗിലു ബിയാറാം വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (29), കാസര്‍കോട് മൂളിയാര്‍ കാട്ടിപ്പളം വീട്ടില്‍ അഷ്‌കര്‍ (21) എന്നിവരെയാണ് വാഹനത്തില്‍ വില്‍പനക്കായി കടത്തിയ മയക്കുമരുന്നുമായി എക്‌സൈസ് സംഘംകഴിഞ്ഞ ദിവസം പിടികൂടിയത്.


ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ കലവൂര്‍ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കെ. എല്‍ 7 സി. വി 1120 നമ്ബറിലുള്ള കാറില്‍ വില്‍പനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു.


മംഗലാപുരത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ ഇ. കെ. അനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനിലാല്‍, സാജന്‍ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബബിത രാജ്, ഐ. ബി പ്രിവന്റിവ് ഓഫിസര്‍ അലക്‌സാണ്ടര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍


കി.

أحدث أقدم
Kasaragod Today
Kasaragod Today